കോഴിക്കോട് > കെപിസിസി ചിന്തന്‍ ശിബിരം ബഹിഷ്കരിച്ച് മുതിർന്ന നേതാക്കളായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും. കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസമാണ് ബഹിഷ്ക്കരണത്തിന് കാരണം. നേതാക്കള്‍ വിട്ടുനില്‍ക്കുന്ന സംഭവത്തില്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നാണ് കെ സുധാകരന്റെ പ്രതികരണം. കൂടുതൽ പ്രതികരിക്കാനില്ലെന്നും സുധാകരൻ പറഞ്ഞു. അതേ സമയം മുല്ലപ്പള്ളിയും സുധീരനും വിട്ടുനില്‍ക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.