കവരത്തി > ലക്ഷദ്വീപിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മുട്ട, മത്സ്യം, മാംസം എന്നിവ ഉള്‍പ്പെടുത്താനാണ് സ്കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഭരണ പരിഷ്ക്കാരങ്ങളെന്ന പേരില്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കിയ ഉത്തരവാണ് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിരിക്കുന്നത്.
ലക്ഷദ്വീപിലെ സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് ചിക്കനും ബീഫും ഉള്‍പ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയ അഡ്മിനിസ്ട്രേറ്ററുടെ നടപടി വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മാംസാഹാരം ഒഴിവാക്കി മുട്ട, ഡ്രൈഫ്രൂട്സ് എന്നിവ ഉള്‍പ്പെടുത്താനായിരുന്നു നിര്‍ദ്ദേശം.