കൊൽക്കത്ത> അധ്യാപക നിയമന അഴിമതിയിൽ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിൽ. കൊൽക്കത്തയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ആണ് അറസ്റ്റ് ചെയ്തത്.തൃണമൂൽ നേതാവായ പാർത്ഥ ചാറ്റർജിയുടെ വീട്ടിൽ വെള്ളിയാഴ്ച ആരംഭിച്ച റെയ്ഡിനെ തുടർന്ന് ഇന്ന് രാവിലെ ചോദ്യം ചെയ്തതിരുന്നു. മന്ത്രിയുടെ അടുത്ത സഹായിയിൽ നിന്ന് 20 കോടി രൂപ കണ്ടെടുത്തതിന് തൊട്ടുപിന്നാലെയാണ് ചോദ്യം ചെയ്തതും അറസ്റ്റുണ്ടായതു.
ചോദ്യം ചെയ്യലിനിടെ, ചാറ്റർജി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാതിരുന്നതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ ദ്രോഹിക്കാനുള്ള കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ തന്ത്രമാണിതെന്ന് അറസ്റ്റിന്ശേഷം പാർത്ഥ ചാറ്റർജി പറഞ്ഞു. നിലവിൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയതിരുന്നത് വ്യവസായ മന്ത്രിയാണ്