കൊച്ചി > ദേശീയ ചലച്ചിത്ര അവാർഡിൽ മലയാളത്തിന്റെ അഭിമാനമായി നിൽക്കുകയാണ് അയ്യപ്പനും കോശിയും. മികച്ച സംവിധാനം, സഹനടൻ, ഗായിക അവാർഡുകൾ അയ്യപ്പനും കോശിക്കും ലഭിച്ചു. ഈ സന്തോഷം കാണാന്‍ സച്ചിയില്ലെന്നതാണ് വലിയ വിഷമമെന്ന് അവാർഡ് വാർത്തയറിഞ്ഞ ബിജു മേനോന്റെ ആദ്യ പ്രതികരണം.
സച്ചിയുടെ വലിയ എഫര്‍ട്ടിന് കിട്ടിയ അംഗീകാരമായിട്ട് ഇതിനെ കാണുന്നു. ഈ ചിത്രത്തിന്റെ ആദ്യത്തെ ആലോചന മുതല്‍ തന്നെ ഞാന്‍ ഒപ്പമുണ്ടായിരുന്നു ചെറിയ ക്യാന്‍വാസിലായിരുന്നു ഈ സിനിമ ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. ഈ അവാര്‍ഡ് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. രണ്ടു വര്‍ഷം മുന്‍പ് കഴിഞ്ഞ ഒരു സിനിമയാണ് അയ്യപ്പനും കോശിയും. പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയാണിത്. ഈ അവസരത്തില്‍ ഓര്‍ക്കാനും എനിക്ക് നന്ദി പറയാനുമുള്ളത് സച്ചിയോടു മാത്രമാണ്. സച്ചി നമ്മളോടൊപ്പമില്ല. ഇത്രയും നല്ലൊരു കഥാപാത്രം എനിക്ക് തന്നതിന്, പ്രേക്ഷകര്‍ സ്വീകരിച്ച ഇത്രയും നല്ല സിനിമ തന്നതിന് സച്ചിയോട് നന്ദി പറയുന്നു, ദൈവത്തോട് നന്ദി പറയുന്നു. എന്റെയൊപ്പം ജോലി ചെയ്ത സഹപ്രവര്‍ത്തകരോടും എന്റെ നന്ദിയും സ്നേഹവും അറിയിക്കുകയാണ്.