കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന ചിത്രം വിക്രാന്ത് റോണ ജൂലൈ 28 ന് ലോകമെമ്പാടും 6000 സ്ക്രീനുകളില്‍ വിക്രാന്ത് റോണ പ്രദര്‍ശനത്തിനെത്തും. പൂര്‍ണമായും 3 ഡി യില്‍ ഒരുങ്ങുന്ന ചിത്രം മലയാളം ഉള്‍പ്പടെ പല ഭാഷകളിലാണ് ഒരുങ്ങുന്നത്. ചിത്രം കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വെയ്ഫറര്‍ ഫിലിംസാണ്.
രാജമൗലി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ആരാധകര്‍ ഏറെ ലഭിച്ച താരമാണ് കിച്ച സുദീപ്. ഈച്ചയിലും ബാഹുബലിയിലും ഒക്കെ വലുതും ചെറുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത പ്രിയ താരം. അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ആക്ഷന്‍ ചിത്രമാണിത്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാര്‍ പാണ്ട്യനും ചേര്‍ന്നു നിര്‍മിച്ച ചിത്രത്തില്‍ സുദീപിന്റെ കിച്ച ക്രീയേഷന്‍സും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നില്‍, ബി അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകന്.
കേരളത്തിലെ മുന്‍നിര ഡിസ്ട്രിബ്യൂഷന്‍ കമ്പനികളില്‍ ഒന്നായ വെയ്ഫറര്‍ വിക്രാന്ത് റോണക്കായി വലിയൊരു റീലീസാണ് ആസുത്രണം ചെയ്യുന്നത്. ദുല്‍ഖര്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിക്കുന്ന അന്യഭാഷാ പാന്‍ ഇന്ത്യാ ചിത്രം എന്ന നിലയിലും ചിത്രത്തിന്റെ പ്രതീക്ഷകള്‍ ഏറെയാണ്. വോക്സ് കോമും ഫിഫ് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ്.