കൊല്ലം > നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്ത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില് നിര്ണായക അറസ്റ്റ്. പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അധ്യാപകര് അറസ്റ്റിലായി. എന്ടിഎ ഒബ്സര്വര് ഡോ.ഷംനാദ്, സെന്റര് കോഡിനേറ്റര് പ്രിജി കുര്യന് ഐസക് എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്ത്ഥിയുടെ അടിവസ്ത്രം അടക്കം പരിശോധിച്ചാല് ജീവനക്കാര്ക്ക് നിര്ദ്ദേശം നല്കിയത് ഇവരാണെന്ന് പോലീസിന് തെളിവ് ലഭിച്ചു. ആയുര് മാര്ത്തോമ കോളേജിലെ നീറ്റ് പരീക്ഷയുടെ ചുമതലക്കാരനും സഹ ചുമതലക്കാരനുമായിരുന്നു അറസ്റ്റിലായ ഇരുവരും.















