കോട്ടയം> കേന്ദ്ര കേന്ദ്ര ജിഎസ്ടി കൗൺസിൽ നിത്യോപയോഗ സാധ നങ്ങൾ ഉൾപ്പെടെയുള്ള ഉല്പന്നങ്ങൾക്കു മേൽ ഏർപ്പെ ടുത്തിയ ടാക്സ് പരിഷ്കരണം അശാസ്ത്രീയവും വിലക്കയറ്റം രൂക്ഷമാക്കുന്നതുമാണെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയയും, സെക്രട്ടറി ഇ എസ് ബിജുവും പ്രസ്താവനയിൽ പറഞ്ഞു.
അനവസരത്തിലാണ് പരിഷ്കരണം പ്രഖ്യാപിച്ചത്. ഇത് ജി എസ് ടി യുടെ പ്രഖ്യാപിത നില പാടുകൾക്ക് വിരുദ്ധമാണ്. അരി ഉൾപ്പെടെയുള്ള നിത്യോപ യോഗ സാധനങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള നികുതി സാധാരണക്കാരെ ദോഷകരമായി ബാധിക്കും. കോവിഡിന്റെ പശ്ചാത്തല ത്തിൽ പല രാജ്യങ്ങളിലും നിത്യോപയോഗ ഉല്പന്നങ്ങൾക്ക് മേലുള്ള നികുതി കുറക്കുമ്പോഴാണ് ഇവിടെ നികുതി ഇല്ലാ ത്ത ഉല്പന്നങ്ങൾക്ക് നികുതി ചുമത്തി അധിക ഭാരം അടിച്ചേ ൽപ്പിക്കുന്നത്. നികുതി പരിഷ്കരിക്കുമ്പോൾ അതിന് കൃത്യമായ വ്യക്തത വരുത്താത്തത് വ്യാപാരികളെയും ദോഷകരമായി ബാധിക്കും. സാധാരണ ഗതിയിൽ ഇത്തരത്തിലുള്ള പരി ഷ്കാരങ്ങൾ സാമ്പത്തിക്ക വർഷാരംഭത്തിലാണ് വരുത്താറു ള്ളത്. അനവസരത്തിലുള്ള നികുതി പരിഷ്കരണം ജനങ്ങ ളെയും വ്യാപാരികളെയും ഒരേ നിലയിൽ ബാധിക്കും.
രാജ്യത്തെ വൻകിട കുത്തകൾക്ക് സൗകര്യം ഒരുക്കുവാൻ ബോധപൂർവം നടത്തുന്ന ഇടപെടലുകളുടെ ഭാഗമായ ഇതി നെയും കാണാൻ കഴിയൂ. വേണ്ടത ആലോചന ഇല്ലാതെയും അനവസരത്തിലും നടത്തിയ അശാസ്ത്രീയമായ ടാക്സ് പരിഷ്കരണം പിൻവലിക്കണമെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.