കോഴിക്കോട്> നികുതി കുടിശിക അടയ്ക്കാതെ സർവീസ് നടത്തിയ ഇൻഡിഗോ എയർലൈൻസ് ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസ് ആണ് ചെവ്വാഴ്ച വൈകുന്നേരം പിടിച്ചെടുത്തത്.
ഫറോക്ക് ചുങ്കത്ത് അശോക് ലെയ്ലൻഡ് ഷോറൂമിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ആറ് മാസത്തെ നികുതി കുടിശ്ശികയാണ് അടയ്ക്കാനുള്ളത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂ എന്ന് ആർടിഒ അധികൃതർ അറിയിച്ചു.