ചെന്നൈ> കോവിഡ് രോഗബാധയെത്തുടർന്ന് സംവിധായകൻ മണിരത്നത്തെ ചെന്നൈയിൽ അപ്പോളോ ആശുപത്രിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ തുടരുന്ന അദ്ദേഹം ആരോഗ്യവാനാണെന്നും മറ്റ് രോഗലക്ഷണങ്ങളില്ലെന്നുമാണ് റിപ്പോർട്ട്.
വൻ താരനിരയിൽ ഒരുക്കിയിരിക്കുന്ന പുതിയ ചിത്രമായ പൊന്നിയിൻ സെൽവൻ ടീസർ ലോഞ്ചിൽ മണിരത്നം പങ്കെടുത്തിരുന്നു. സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന പൊന്നിയിൻ സെൽവൻ തമിഴിൽ കൂടാതെ മലയാളം, ഹിന്ദി, തെലുഗു, കന്നഡ ഭാഷകളിലും പുറത്തിറങ്ങും.