തിരുവനന്തപുരം> ബഫർസോൺ വിഷയത്തിൽ ജനങ്ങളെ മുൾമുനയിൽ നിർത്തുന്ന പ്രചരണങ്ങൾ നടത്തുന്നത് പ്രതിപക്ഷം അവസാനിപ്പിക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ഈ വിഷയത്തിൽ ഉചിതമായ തീരുമാനം മാത്രമെ സംസ്ഥാന സർക്കാർ എടുക്കൂ. ബഫർസോൺ സംബന്ധിച്ച് എന്തെല്ലാം മാറ്റങ്ങൾ വേണമെന്നും മലയോര മേഖലയിലെ കർഷകരുടെ ആശങ്കകൾ എങ്ങനെ പരിഹരിക്കാമെന്നും വ്യക്തമാക്കി വിശദമായ പ്രൊപ്പോസലുമായി കോടതിയെ സമർപ്പിക്കും.
ഇക്കാര്യത്തിൽ പ്രതിപക്ഷത്തുനിന്ന് സഹകരണമനോഭാവമാണ് പ്രതീക്ഷിക്കുന്നത്. ജനവാസ മേഖലകളെ ബഫർസോണിൽ നിന്ന് ഒഴിവാക്കുക എന്ന ചട്ടക്കൂടിലേക്ക് വന്നാൽ പ്രശ്നം പരിഹരിക്കാനാകും. 2013ൽ രൂപീകരിച്ച ഹരിത എംഎൽഎമാരുടെ സമിതി ഒരുതവണ പോലും ജനവാസ കേന്ദ്രങ്ങൾ ബഫർസോണിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. 2019ൽ മന്ത്രിസഭായോഗത്തിലെ തീരുമാനം റദ്ദാക്കുന്നത് ഗൗരവവമായി പരിശോധിക്കുമെന്ന് വീണ്ടും വനം മന്ത്രി അറിയിച്ചു.