തിരുവനന്തപുരം> സഹകരണ മേഖലയിൽ ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ച നോട്ടുനിരോധനകാലത്തും സംസ്ഥാന സർക്കാർ നിക്ഷേപം ഭദ്രമാക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ധനാഭ്യർഥന ചർച്ചയ്ക്കിടെ പറഞ്ഞു. നിക്ഷേപ ഗ്യാരന്റിയുടെ കാര്യത്തിൽ എന്നും ഇതേ സമീപനമാണ്.
ദേശീയ പ്രസ്ഥാനകാലത്തോളം പാരമ്പര്യമുള്ള നമ്മുടെ സഹകരണ മേഖലയ്ക്ക് അത്രത്തോളം വിശ്വാസം ജനങ്ങൾക്കിടയിലുണ്ട്. ചില്ലറ തെറ്റായ കാര്യങ്ങൾ ചിലയിടങ്ങളിലുണ്ടായിട്ടുണ്ട്. മുഖംനോക്കാതെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.