തിരുവനന്തപുരം> സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കെപിസിസി പ്രസിഡന്റ് തന്നെ മുന്നില്‍ നില്ക്കുമ്പോള് കേരളത്തില്‍ ബിജെപിക്ക് സംസ്ഥാന നേതൃത്വം ആവശ്യമുണ്ടോ എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.| എംഎം മണിക്കെതിരായ വംശിയ അധിക്ഷേപത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വംശീയ ആക്രമണങ്ങള്‍ക്കെതിരെ പോരാടിയ നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനമാണിന്ന്. ചിമ്പാന്‍സിയുടെ ചിത്രത്തിലെ തലവെട്ടിമാറ്റി പകരം എം എം മണിയുടെ തല വെച്ച് മഹിളാ കോണ്‍ഗ്രസ് തലസ്ഥാനത്ത് പ്രകടനം നടത്തിയതും ഇന്ന് തന്നെ.
കെപിസിസി പ്രസിഡന്റ് കെ സുധാകരന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ഈ പ്രവര്‍ത്തനത്തെ പൂര്‍ണമായി പിന്തുണച്ച് സംസാരിച്ചെന്ന് മാത്രമല്ല, ചിമ്പാന്സിയെ പോലെ തന്നെയല്ലെ മണി എന്ന് പറയുകയും ചെയ്തു. ഏത് പ്രത്യയശാസ്ത്രമാണ് കെപിസിസി പ്രസിഡന്റിനെ നയിക്കുന്നതെന്ന് വ്യക്തമാണെന്നും റിയാസ് പറഞ്ഞു