തിരുവനന്തപുരം> വിദ്യാഭ്യാസ മേഖലയിൽ അടിയന്തിര പ്രാധാന്യത്തോട് കൂടി നടപ്പിലാക്കേണ്ട 60 ഇന നിർദേശങ്ങൾ അടങ്ങുന്ന അവകാശ പത്രിക എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി സർക്കാരിനു സമർപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ജി റ്റി അഞ്ജുകൃഷ്ണ, ഹസ്സൻ മുബാറക്, കെ വി അനുരാഗ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് പത്രിക കൈമാറി.
മുഴുവൻ സ്കൂൾ, കോളേജ് യൂണിറ്റുകളിലും ജൂലൈ 18ന് അവകാശ ദിനമായി ആചരിച്ചു. ജനാധിപത്യവേദികളുടെ രൂപീകരണത്തിനും നിലനിൽപ്പിനുമായി നിയമ നിർമ്മാണം നടത്തുക, ഭിന്ന ശേഷി- ഭിന്നലിംഗ സൗഹാർദ്ദ വിദ്യാഭ്യാസ നയം നടപ്പിലാക്കുക, ഇ ഗ്രാൻഡ് സമയബന്ധിത മായി വിതരണം ചെയ്യുക, അധ്യാപക-അനധ്യാപക ഒഴിവുകൾ നികത്തുക,പരീക്ഷ ഫലങ്ങൾ സമയ ബന്ധിതമായി പ്രഖ്യാപിക്കുക, വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കുക തുടങ്ങിയ 60 ഇന അവകാശങ്ങളാണ് പത്രികയിലെ നിർദ്ദേശങ്ങൾ.
മുഖ്യമന്ത്രിയ്ക്ക് പുറമെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി എന്നിവർക്കും എസ്എഫ്ഐ പത്രിക കൈമാറിയത്. സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും അവകാശപത്രിക അംഗീകരിക്കണമെന്ന ആവിശ്യമുന്നയിച്ച് ജൂലൈ 26ന് മാർച്ച് സംഘടിപ്പിക്കും.