ന്യൂഡൽഹി> ജമ്മു കശ്മീരിലെ പൂഞ്ച് അതിർത്തിയിൽ പട്രോളിങ്ങിനിടെ അബദ്ധത്തിൽ ഗ്രനേഡ് പൊട്ടി ക്യാപ്റ്റനും ജൂനിയർ ഓഫീസറും കൊല്ലപ്പെട്ടു. ക്യാപ്റ്റൻ ആനന്ദും ജൂനിയർ കമീഷൻഡ് ഓഫീസർ നായിബ് സുബേദാർ ഭഗ്വാൻ സിങ്ങുമാണ് മരിച്ചത്. ഞായറാഴ്ച രാത്രി വൈകി മെന്ദർ സെക്ടറിലായിരുന്നു അപകടം.
പരിക്കേറ്റ ഇവരെ ഹെലികോപ്റ്ററിൽ ഉദ്ദംപൂരിലെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്യാപ്റ്റൻ ആനന്ദ് ബിഹാർ ഭഗൽപുർ ജില്ലയിലെ ചമ്പനഗർ സ്വദേശിയാണ്. യുപിയിലെ അംബേദ്കർ നഗർ ജില്ലയിലെ പോഖർഭിട്ട സ്വദേശിയാണ് ഭഗ്വാൻ സിങ്.