കോഴിക്കോട്> അന്ധമായ ഇടതുപക്ഷ വിരോധത്തിന്റെ നിഷേധരാഷ്ട്രീയം മുസ്ലീംലീഗ് പുനഃപരിശോധിക്കണമെന്ന് ഐഎന്എല് സംസ്ഥാന സെക്രട്ടറിയേറ്റ്. സാമുദായിക രാഷ്ട്രീയത്തിന്റെ മേല്ക്കുപ്പായമുപേക്ഷിച്ച് വിശാലമായ ഇടതുപക്ഷ മതനിരപേക്ഷ ചേരിയോടൊപ്പം നില്ക്കാന് മുസ്ലീംലീഗ് തയ്യാറാകണം.
ഇടതുപക്ഷ പ്രസ്താനത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്റെ നിലപാട് ശരിയായ ദിശയിലേക്കുള്ള ചൂണ്ടുപലകയാണ്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കൂച്ചുവിലങ്ങുകള് നിര്ദ്ദോഷമായ ഭാഷാപ്രയോഗങ്ങളെപ്പോലും വേട്ടയാടുന്ന അത്യന്തം അപകടകരമായ സാഹചര്യത്തില് മതനിരപേക്ഷ പ്രസ്ഥാനങ്ങള് കൂടുതല് കരുത്താര്ജിച്ചേ മതിയാകൂ. ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് ബിജെപിക്ക് പഠിക്കുന്ന കോണ്ഗ്രസില് നിന്ന് രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്ക്ക് ഒന്നും പ്രതീക്ഷിക്കാനില്ലെന്ന യാഥാര്ത്ഥ്യം മുസ്ലീംലീഗ് തിരിച്ചറിയമെന്നും ഐഎൽഎൽ ആവശ്യപ്പെട്ടു.
യോഗത്തില് പ്രസിഡന്റ് പ്രഫ. എ പി അബ്ദുല് വഹാബ് അധ്യക്ഷത വഹിച്ചു. ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്ത് ഒമ്പത് മുതല് ആറു മാസം നീണ്ടുനില്ക്കുന്ന മതേതര ക്യാമ്പയില് നടത്താന് തീരുമാനിച്ചു. സി പി നാസര്കോയ തങ്ങള്, എന് കെ അബ്ദുല് അസീസ്, കെ പി ഇ്മായീല്, ബഷീര് ബഡേരി, ഒ പി ഐ കോയ, എം എ കുഞ്ഞബ്ദുല്ല, എം കെ ഹാജി, ബഷീര് അഹമ്മദ്, ശര്മ്മദ് ഖാന്, അഡ്വ. ഒ കെ തങ്ങള്, സി എച്ച് മുസ്തഫ, ടി എം ഇസ്മായീല്, മുഹമ്മൂദ് പറക്കാട്ട്, സുധീര് കോയ, എ എല് എം കാസിം, എം കെ അബൂബക്കര് ഹാജി, ഒ പി റഷീദ്, ഇ സി മുഹമ്മദ്, പി പി സുബൈര്, ഷരീഫ് കൊളവയല് തുടങ്ങിയവര് പ്രസംഗിച്ചു.