തിരുവനന്തപുരം > മുൻ മന്ത്രിയും സിപിഐ എം നേതാവുമായ എം എം മണിയെ വംശീയമായി അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ്. മഹിളാ കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ചിലാണ് അധിക്ഷേപമുണ്ടായത്. മണിയെ ചിമ്പൻസിയായി ചിത്രികരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോൺഗ്രസുകാർ പ്രതിഷേധത്തിന് എത്തിയത്. ചിമ്പാൻസിയുടെ ഉടലിന്റെ ചിത്രത്തിൽ എം എം മണിയുടെ മുഖത്തിന്റെ പടം ചേർത്തുവച്ചായിരുന്നു കട്ടൗട്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. വിവാദമായതോടെ ഫ്ലക്സ് പിന്നീട് പിറകിലേക്ക് മാറ്റി. മണിക്കെതിരെ മോശമായ പരാമർശകളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
ചിത്രം: സുമേഷ് കോടിയത്ത്