വിമാനത്തിനുള്ളില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ സംഭവത്തില്‍ കെഎസ് ശബരീനാഥനെ ചോദ്യം ചെയ്യും. ചൊവ്വാഴ്ച 11 മണിക്ക് ഹാജരാകാണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്കി. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് ശബരീനാഥന് നിര്‍ദ്ദേശം നല്കുന്ന തരത്തിലുള്ള വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് ശബരീനാഥന് പ്രതികരിച്ചു.