ചെന്നൈ > ചിത്രകാരന് അച്യുതന് കൂടല്ലൂര്‍ (77) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1945ൽ പാലക്കാട് കൂടല്ലൂരിൽ ജനിച്ച അച്യുതൻ ചിത്രകലയിലുള്ള അഭിനിവേശവുമായി 1965ൽ ചെന്നൈയിലെത്തി ചോഴമണ്ഡലിൽ അംഗമായി. സമകാലിക ചിത്രരചനയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ അച്യുതന് 1982-ല്‍ തമിഴ്നാട് ലളിതകലാ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. 1988ല്‍ കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാരവും നേടി. 2017ൽ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. എം ടി വാസുദേവന്‍ നായരുടെ മാടത്ത് തെക്കെപ്പാട്ട് തറവാട്ടിലെ അംഗമാണ്.