തിരുവനന്തപുരം> പാലുൽപ്പന്നങ്ങൾക്ക് അഞ്ചു ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതിനാൽ തിങ്കളാഴ്ച മുതൽ മിൽമയുടെ തൈര്, മോര്, ലസ്സി ഉൽപ്പന്നങ്ങൾക്ക് വില കൂടും. തൈര്, കട്ടിമോര് എന്നിവയ്ക്ക് അര ലിറ്ററിന് മൂന്നു രൂപ വീതം കൂടും. 29 രൂപയുടെ ടോൺഡ് മിൽക്ക് തൈരിന് 32 രൂപയായും 27 രൂപയുടെ സ്കിം മിൽക്ക് തൈരിന് 30 രൂപയായും വില കൂടും. 30 രൂപയുണ്ടായിരുന്ന കട്ടിമോരിന് 33 രൂപയാകും.
മിൽമ ഉൽപ്പന്നങ്ങളുടെ പുതുക്കിയ വിലവിവരപ്പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്നും ജിഎസ്ടി ഏർപ്പെടുത്താത്തതിനാൽ പാൽവില കൂടില്ലെന്നും മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.