കൊളംബോ> ശ്രീലങ്കയുടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാലുപേര്‍. ഇടക്കാല പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, കമ്യൂണിസ്റ്റ് പാര്‍ടിയായ ജനത വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായ്കെ, ശ്രീലങ്ക പൊതുജന പെരമുന പാര്‍ടിയംഗം ഡല്ലസ് അളഹപെരുമ എന്നിവരാണ് ബുധനാഴ്ച നടക്കുന്ന തെരഞ്ഞടുപ്പിലെ സ്ഥാനാര്‍ഥികള്‍.
മുന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവ് പ്രഖ്യാപിക്കാന്‍ ശനിയാഴ്ച ചേര്‍ന്ന പാര്‍ലമെന്റ് യോഗത്തെത്തുടര്‍ന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.
മാതൃരാജ്യത്തിനായി കഴിവിലധികം സേവനം ചെയ്തുവെന്ന ന്യായീകരണത്തില്‍ ഗോതബായ രജപക്സെയുടെ രാജിക്കത്ത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കോവിഡും തുടര്‍ന്നുണ്ടായ അടച്ചിടലുമാണെന്നാണ് സിംഗപ്പൂരില്‍ നിന്നയച്ച രാജിക്കത്തില്‍ ഗോതബായ പറയുന്നത്. പ്രതിസന്ധി മറികടക്കാന്‍ സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നതായും ഗോതബായ പറഞ്ഞു.