ന്യൂഡൽഹി> കേന്ദ്രത്തെ വിമർശിക്കാവൻ പ്രതിപക്ഷാംഗങ്ങൾ പാര്ലമെന്റില് പറഞ്ഞിരുന്ന അറുപതിലേറെ വാക്കുകളും പാര്ലമെന്റ് വളപ്പില് പ്രതിഷേധവും വിലക്കിയതിന് പിന്നാലെ പ്ലക്കാര്ഡ് ഉയര്ത്തിയുള്ള പ്രതിഷേധങ്ങള്ക്കും വിലക്ക്. ലഘുലേഖകള് വിതരണം ചെയ്യരുതെന്നും പുതിയ വിലക്കിലുണ്ട്. തുടർച്ചെയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് പുതിയ നീക്കം. ലഘുലേഖകൾ, ചോദ്യാവലികൾ,വാർത്ത കുറിപ്പുകൾ എന്നിവ വിതരണം ചെയ്യാൻ പാടില്ല. അച്ചടിച്ചവ വിതരണം ചെയ്യണമെങ്കിൽ മുൻകൂർ അനുമതി തേടണമെന്നും നിർദ്ദേശമുണ്ട്. ഇതടങ്ങിയ മാർഗ്ഗ നിർദ്ദേശങ്ങൾ അംഗങ്ങൾക്ക് കൈമാറി. വിലക്ക് നേരത്തെയും ഉണ്ടായിരുന്നതാണെന്നും പാലിക്കണമെന്നുമാണ് നിർദേശം.
പാർലമെന്റ് വളപ്പിലെ പ്രതിഷേധങ്ങൾക്കും വിലക്ക്
അഴിമതി ഉൾപ്പെടെയുള്ള വാക്കുകൾക്ക് പാർലമെന്റിൽ വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ഉത്തരവ്. പാർലമെന്റ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്നാണ് പുതിയ ഉത്തരവ്.സെക്രട്ടറി ജനറലിറേതാണ് ഒറ്റ വരിയിലുള്ള ഉത്തരവ്. മതപരമായ ചടങ്ങുകൾക്കും പാര്ലമെന്റ് വളപ്പ് ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിലുണ്ട്. ഉത്തരവ് ലംഘിച്ചാൽ എന്താകും നടപടിയെന്ന് വ്യക്തമല്ല.
പ്രകടനം, ധർണ, ഉപവാസം, മതപരമായ ചടങ്ങുകൾ തുടങ്ങിയവ അനുവദിക്കില്ലെന്നാണ് പുതിയ തിട്ടൂരം. തിങ്കളാഴ്ച വർഷകാല സമ്മേളനം തുടങ്ങാനിരിക്കെ രാജ്യസഭാ സെക്രട്ടറി ജനറൽ പി സി മോദി ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യമുള്ളത്. ഉത്തരവ് ലംഘിച്ചാല് എന്ത് നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുന്നില്ല.
പാർലമെന്റിലും പുറത്തും ജനകീയ പ്രശ്നമുയർത്തി പ്രക്ഷോഭം നടത്താനുള്ള അംഗങ്ങളുടെ ജനാധിപത്യ അവകാശം ഹനിക്കുന്നതാണ് ഉത്തരവെന്ന് പ്രതിപക്ഷ പാർടികൾ ചൂണ്ടിക്കാട്ടി. പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധമുയർത്തുന്നതും രാപ്പകൽ ധർണ സംഘടിപ്പിക്കുന്നതും പ്രതിഷേധം അറിയിക്കാനുള്ള സാധാരണ നടപടിയാണ്. ഏകപക്ഷീയമായി പ്രതിപക്ഷാംഗങ്ങളെ സസ്പെൻഡ് ചെയ്തതടക്കമുള്ള നടപടികൾക്കെതിരെ സഭാവളപ്പ് വിട്ടിറങ്ങാതെ പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം തടയാനാണ് നീക്കം. സഭയിൽ പ്രതിഷേധം അതിരുവിട്ടാൽ സഭാ അധ്യക്ഷനും സ്പീക്കർക്കും നടപടിയെടുക്കാൻ വ്യവസ്ഥയുണ്ട്.
സമാന ഉത്തരവ് യുപിഎ സർക്കാരും പുറത്തിറക്കിയിട്ടുണ്ടെന്ന് ബിജെപി ആരോപിച്ചു. അത് അഭ്യർഥന മാത്രമായിരുന്നെന്നും തീട്ടൂരമായി രുന്നില്ലെന്നും കോൺഗ്രസ് മറുപടി നൽകി. ഏകാധിപത്യം, അഴിമതി, മുതലക്കണ്ണീർ, അസംബന്ധം, നാടകം, അഴിമതി,അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ തുടങ്ങി 150 ലേറെ വാക്കുകളാണ് സഭയില് വിലക്കിയത്.