വേലൂർ > ബിജെപി പ്രവർത്തകർ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ കത്തിക്കുത്ത്. ഒരാൾ മരിച്ചു. വേലൂർ ചെമ്പറ ജയന്റെ മകൻ സുബിൻ ദാസ് (45) ആണ് മരിച്ചത്. വേലൂർ കുന്നത്ത് ഗംഗാധരന്റെ മകൻ രമേഷിന്( 45) ഗുരുതര പരിക്കേറ്റു. വേലൂർ വെങ്ങിലശേരി മണിമലർക്കാവ് ക്ഷേത്ര നടയ്ക്കു സമീപമാണ് മദ്യപിച്ച് പരസ്പരം ഏറ്റുമുട്ടിയത്.
കേച്ചേരിയിൽ നിന്നം എത്തിയ ആക്ട്സ് പ്രവർത്തകർ സുബിൻദാസിനെ മുളം കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഗുരുതര പരിക്കേറ്റ രമേഷിനെ എരുമപ്പെട്ടിയിൽ നിന്നെത്തിയ ആക്ട്സ് പ്രവർത്തകർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമപ്പെട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.