തിരുവനന്തപുരം > കോൺഗ്രസിനെ വീണ്ടും ഐസിയുവിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ ചില ഭാഗത്തുനിന്ന് നടക്കുന്നുവെന്ന് കെ മുരളീധരൻ എം.പി. പുനഃസംഘടനാ പട്ടികയ്ക്കെതിരെയാണ് മുരളീധരന്റെ ഒളിയമ്പ്. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ആരോഗ്യത്തോടെ തിരികെ കൊണ്ടുവന്ന പാര്‍ട്ടിയെ വീണ്ടും ഐസിയുവിലാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.
കെ മുരളീധരന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
കഴിഞ്ഞ നിയമസഭ,ലോക്കൽ ബോഡി തെരഞ്ഞെടുപ്പുകളിലെ പരാജയത്തിൽ ഐ.സി.യുവിൽ ആയ പ്രസ്ഥാനത്തെ പൂർണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയിൽ നമ്മൾ തിരികെ കൊണ്ടുവന്നിരുന്നു. ഐക്യതയോടെയുള്ള കൂട്ടായ പ്രവർത്തനത്തിന്റെ വലിയ വിജയമായിരുന്നു അത്.എന്നാൽ സ്ഥാനമാനങ്ങൾ വീതംവെച്ച് അതിനെ ഐസിയുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങൾ ചില ഭാഗത്തുനിന്നും കാണുന്നതിൽ അതിയായ ദുഃഖമുണ്ട്.