പാലക്കാട്> മുന്‍ ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ ശ്രീനിവാസനെ എസ്ഡിപിഐക്കാര് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷകസംഘം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു. കേസില്‍ നിലവില്‍ അഗ്നിരക്ഷാ ഉദ്യോഗസ്ഥനടക്കം 25 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കേസില്‍ 79 സാക്ഷികളാണുള്ളത്.
ഏപ്രില്‍ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ സ്വന്തം സ്ഥാപനമായ എസ്കെഎസ് ഓട്ടോസില്‍ വെച്ച് മൂന്ന് ഇരുചക്രവാഹനങ്ങളില്‍ എത്തിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഏപ്രില്‍ 15ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യം മൂലമാണ് കൊലപാതകമെന്നായിരുന്നു എഫ്ഐആര്‍. ഒരാഴ്ചയ്ക്കകംതന്നെ കൊലപാതകവുമായി ബന്ധമുള്ളവരെ പിടികൂടാനായി.
ഒരുമാസം നീണ്ടുനിന്ന അന്വേഷണത്തില്‍ വാളുകളും ഉപയോഗിച്ച വാഹനങ്ങളും നേരിട്ട് പങ്കെടുത്തവരെയും നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു