ന്യൂഡല്‍ഹി> നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. താന്‍ മാത്രമാണ് ജയിലിലുള്ളതെന്ന് സുനിയുടെ അഭിഭാഷകന് വാദിച്ചു. കുറ്റകൃത്യത്തിന് പണം നല്കിയ വ്യക്തി വരെ പുറത്തിറങ്ങി. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചു.ജ്യാമപേക്ഷയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പള്‍സര്‍ .കേസിലെ പ്രധാന പ്രതിയാണ്. ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു.അന്വേഷണം നടക്കുമ്പോള്‍ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തിയ കോടതി ജാമ്യപക്ഷ തള്ളി.
അതേസമയം, പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായി സൂചന. തിരുവനന്തപുരം ഫോറന്‍സിക്ക് ലാബില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചു. തുടരന്വേഷണ കാലാവധി വെള്ളിയാഴ്ച്ച അവസാനിക്കാനിരിക്കെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. അതേസമയം കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചുളള അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെളളിയാഴ്ചയിലേക്ക് മാറ്റി.