തിരുവനന്തപുരം> ദേശീയപാതയിലെ കുഴികളില്‍ കേന്ദ്രം ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍. റോഡിന്റെ ഭൂരിഭാഗവും പരിപാലിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. കേന്ദ്രമന്ത്രിമാര്‍ കുഴിയെണ്ണാന്‍ കൂടി സമയം കണ്ടെത്തണം. കേന്ദ്രമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് കുഴികളെന്നും മന്ത്രി പരിഹസിച്ചു.
ദേശീയപാതയില്‍ ഫോട്ടോ എടുത്താല്‍ പോര ദേശീയപാതയിലെ കുഴികളും കേന്ദ്രമന്ത്രിമാര്‍ എണ്ണണമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം, റോഡ് ടാര്‍ ചെയ്തതിന് ശേഷം കീറി മുറിക്കാന്‍ അനുവദിക്കില്ല.മറ്റ് വകുപ്പുകള്‍ ഏതെങ്കിലും പ്രവര്‍ത്തനം നടത്തണമെങ്കില്‍ ഒരു പോര്‍ട്ടല്‍ ഉണ്ട്, അതില്‍ രേഖപെടുത്തിയതിന് ശേഷം മാത്രമേ നടത്താവുവെന്നും ജല വിഭവ വകുപ്പ് മന്ത്രി നല്ല പിന്തുണയാണ് നല്‍കുന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു.
ദേശീയ പാതകളുടെ വികസനം ഇഴയുന്നത് പറയുമ്പോള്‍ പ്രതിപക്ഷ നേതാവിനെ എങ്ങനെ പ്രകോപിപ്പിച്ചു പറയുന്നു എന്നത് മനസിലാകുന്നില്ല. വികസന കുതിപ്പിന്റെ എവര്‍ റോളിങ് ട്രോഫിക്ക് വേണ്ടിയല്ല സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ട് വികസനം നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.