മുംബൈ
കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ട്വന്റി–-20 ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗറാണ് പതിനഞ്ചംഗ സംഘത്തിന്റെ ക്യാപ്റ്റൻ. ആദ്യമായാണ് ഗെയിംസിൽ വനിതാ ക്രിക്കറ്റ് ഉൾപ്പെടുന്നത്. 1998 കോലാലംപുർ ഗെയിംസിൽ പുരുഷൻമാരുടെ കളിയുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയായിരുന്നു ചാമ്പ്യൻമാർ.
പരിക്കുകാരണം ശ്രീലങ്കൻ പരമ്പരയിൽ ഇല്ലാതിരുന്ന ഓൾറൗണ്ടർ സ്നേഹ് റാണ ഇന്ത്യൻ നിരയിൽ തിരിച്ചെത്തി. ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ബാർബഡോസ്, പാകിസ്ഥാൻ ടീമുകൾക്കൊപ്പമാണ് ഇന്ത്യ. ജൂലൈ 29ന് ഉദ്ഘാടനമത്സരത്തിൽ ഓസീസുമായാണ് ആദ്യ കളി. ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളാണ് ബി ഗ്രൂപ്പിൽ.
ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, എസ് മേഘ്ന, താനിയ സപ്ന ഭാട്ടിയ, യസ്തിക ഭാട്ടിയ, ദീപ്തി ശർമ, രാജേശ്വരി ഗെയ്ക്ക്വാദ്, പൂജ വസ്ത്രാകർ, മേഘ്ന സിങ്, രേണുക ഠാക്കൂർ, ജെമീമ റോഡ്രിഗസ്, രാധ യാദവ്, ഹർലീൻ ഡിയോൾ, സ്നേഹ് റാണ.
റിച്ചാ ഘോഷ്, പൂനം യാദവ്, സിമ്രാൻ ദിൽ ബഹദൂർ എന്നിവർ പകരക്കാരായും ടീമിനൊപ്പമുണ്ട്.