തിരുവനന്തപുരം> ബഫര്‍സോണ്‍ വിഷയത്തില്‍ 2019ലെ മന്ത്രിസഭാ തീരുമാനം ആവശ്യമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന് നിയമസഭയിൽ അറിയിച്ചു. സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകാനും കേരളം നടപടി തുടങ്ങി. ജനവാസ മേഖലയെ ഒഴിവാക്കണമെന്ന നിലപാട് കേന്ദ്ര സർക്കാരിനെയും അറിയിക്കുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.