കൊച്ചി
ആർഎസ്എസ് ബന്ധം സംബന്ധിച്ച പുതിയ വാർത്തകളുടെ പശ്ചാത്തലത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തത വരുത്തേണ്ട ബാധ്യത വി ഡി സതീശനുണ്ടെന്ന് പ്രൊഫ. കെ വി തോമസ് പറഞ്ഞു. ‘തെളിവുകൾ സഹിതമാണ് വെളിപ്പെടുത്തൽ പുറത്തുവന്നത്. സതീശൻ ഇപ്പോൾ കോൺഗ്രസ് നേതാവ് മാത്രമല്ല, പ്രതിപക്ഷനേതാവുകൂടിയാണ്. അതുകൊണ്ട് വിശദമായി മറുപടി പറയേണ്ടതുണ്ട്’–- കെ വി തോമസ് പറഞ്ഞു.