തൃശൂര്‍ > മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ മനുഷ്യാവകാപ്രവർത്തക പ്രൊഫ. കുസുമം ജോസഫ് പരാതി നൽകി. തൃശൂർ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോഗ്രെയ്ക്കാണ് പരാതി നൽകിയത്. ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. സിനിമാമേഖലയിലെ നിരവധി സ്ത്രീകളെ പള്‍സര്‍ സുനി ബ്ലാക്ക്മെയില്‍ ചെയ്ത് പീഡിപ്പിച്ച കാര്യം അറിയാമെന്ന് ശ്രീലേഖ വെളിപ്പെടുത്തി. ക്രിമിനല്‍ കുറ്റകൃത്യത്തെക്കുറിച്ച് അറിവ് ലഭിച്ചിട്ടും ശ്രീലേഖ നടപടിയെടുക്കാത്തത് ഔദ്യോഗിക കൃത്യ നിര്‍വഹണത്തിലുണ്ടായ ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തി പള്‍സര്‍ സുനിക്കെതിരെയും ശ്രീലേഖയ്ക്കെതിരെയും നടപടി വേണമെന്നും ആവശ്യപ്പെട്ടു.