കൊച്ചി > പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതെന്ന ആര് ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോട്ടോ എടുത്ത ബിദില്‍. സുനിയും ദിലീപും ഒന്നിച്ചുള്ള ഫോട്ടോയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് ഫോട്ടോഗ്രാഫര്‍ തന്നെ വ്യക്തമാക്കുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് തന്റെ ഫോണില്‍ എടുത്ത സെല്‍ഫിയാണിതെന്നും ഫോട്ടോയില്‍ എഡിറ്റ് വരുത്തിയിട്ടില്ലെന്നും ബിദില്‍ പറഞ്ഞു. ഫോട്ടോയും ഫോട്ടോ പകര്‍ത്തിയ ചിത്രവും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിദില്‍ വിശദീകരിച്ചു.
നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളിയത്. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജം ആണ്. ഇരുവരും ഒരേ ടവർ ലൊക്കേഷനില്‍ വന്നിരുന്നു എന്നത് വിശ്വാസ്യ യോഗ്യമല്ലെന്നുമാണ് ശ്രീലേഖ പറഞ്ഞത്.