അമരാവതി> വൈഎസ്ആർ കോൺഗ്രസിന്റെ ആജീവനാന്ത പ്രസിഡന്റായി വൈ എസ് ജഗന്മോഹന് റെഡ്ഡിയെ തെരഞ്ഞെടുത്തു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിലാണ് തീരുമാനം. ഇതിനായി പാർടിയുടെ ഭരണഘടന ഭേദഗതി ചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതികൂടി ലഭിച്ചാലേ നടപടിക്രമങ്ങൾ പൂർത്തിയാകൂ.
ജഗന്റെ അമ്മയും വൈഎസ്ആർ കോണ്‍ഗ്രസ് പാർടിയുടെ ഓണററി പ്രസിഡന്റുമായ വൈഎസ്ആർ വിജയലക്ഷ്മി എന്ന വിജയമ്മ പാർടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് വെള്ളിയാഴ്ച രാജിവച്ചു. മകളായ വൈ എസ് ശർമിള തെലങ്കാനയിൽ നയിക്കുന്ന രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാകാനാണ് രാജിയെന്നാണ് വിജയമ്മ പറഞ്ഞത്. എന്നാൽ, ജഗനും വിജയമ്മയും തമ്മിൽ രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.