ഗുരുവായൂര്‍>ഗുരുവായൂരില്‍ സ്വര്‍ണ വ്യാപാരിയായ പ്രവാസിയുടെ വീട്ടില്‍ നിന്നും 371 പവന് സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്ന
കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍.നിരവധി മോഷണ കേസുകളിലെ പ്രതിയായ തൃശ്ശിനാപ്പിള്ളി ലാല്‍ഗുഡി കാമരാജ് നഗര്‍ സ്വദേശി അണ്ണാ നഗര്‍ നാഗരാജ് എന്നറിയപ്പെടുന്ന അരുണ്‍കുമാര്‍ ആണ് (31 ) പിടിയിായത്.
തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര് ആദിത്യയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ പൊലീസും ഷാഡോ പൊലീസും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.നാഗരാജിന്റെ പേരില്‍ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, എന്നീ ജില്ലകളിലായി മുപ്പതോളം കവര്‍ച്ചകേസുകളും, മോഷണ കേസുകളും നിലവിലുണ്ട്. സംസ്ഥാനത്തെ നിരവധി കോടതികള്‍ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
ഗുരുവായൂരില്‍ കവര്‍ച്ച നടത്തിയ സ്വര്‍ണ്ണത്തിന്റെ പ്രധാന ഭാഗം വിറ്റഴിച്ചത് ഇയാളായിരുന്നു.കവര്‍ച്ച നടത്തി പിടിയിലായ കേസിലെ ഒന്നാംപ്രതി ധര്‍മരാജ് (രാജ് -26 )ന്റെ സഹോദരനാണ്.തമിഴ്നാട്ടിലെ വിവിധയിടങ്ങളിലെ ആഡംബര ഹോട്ടലുകളില്‍ താമസിച്ചുവന്നിരുന്ന ഇയാള്‍ സുഹൃത്തുക്കളുമായി സ്വന്തം നാടായ തൃശ്ശിനാപ്പിള്ളിയിലെത്തിയതറിഞ്ഞ് പൊലിസ് കെണി ഒരുക്കുകയായിരുന്നു.ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ ജി സുരേഷ്, സിഐ പി കെ മനോജ് കുമാര്‍, എസ് ഐ മാരായ പി രാഗേഷ്,കെ എന്‍ സുകുമാരന്‍, എഎസ് ഐ എം ആര്.സജീവന്,എസ് സിപിഒ ടി വി ജീവന്, എന്നിവരും സംഘത്തിലുണ്ടായിരുന്നു.