ജനീവ> പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാടനയിൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിൽ ഒന്നായ മാർബർഗിന്റെ സാന്നിധ്യം കണ്ടെത്തി. മാർബർഗ് വൈറസെന്ന് സംശയിക്കുന്ന രണ്ട് കേസുകൾ ഘാനയിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. രണ്ട് രോഗികളും മരിച്ചു. രോഗം ബാധിക്കുന്ന പത്തിൽ 9 പേരും മരിക്കാൻ സാധ്യതയുണ്ട്.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലും കഴിഞ്ഞവർഷം മാർബർഗ് സ്ഥിരീകരിച്ചിരുന്നു. 1967 ൽ പശ്ചിമ ജർമനിയിലെ മാർബർഗ് പട്ടണത്തിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്.