കൊയിലാണ്ടി> അമ്മയോടൊപ്പം സ്കൂൾ വിട്ട് വരുകയായിരുന്ന വിദ്യാർത്ഥി തീവണ്ടി തട്ടി മരിച്ചു. ഒഞ്ചിയം കെവിഹൗസിൽ അനൂപ് ആനന്ദിൻ്റെയും (മാധ്യമം സബ് എഡിറ്റർ കോഴിക്കോട്) ധന്യയുടെയും മകൻ ആനന്ദ് (13) ആണ് മരിച്ചത്. പന്തലായനി. ബിഇഎംസ്കൂൾ വിദ്യാർത്ഥിയാണ്. ഇതെ സ്കൂളിലെ ടീച്ചറാണ് അമ്മ ധന്യ.
വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ സ്കൂൾ വിട്ട് വീട്ടിലെക്ക് പോകുമ്പോഴാണ് അപകടം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ: ആരോമൽ. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ രാവിലെ 11ന് കൊയിലാണ്ടി പന്തലായനി സ്കൂളിൽ പൊതുദർശനത്തിന് വെക്കും.