പാലക്കാട്> യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ പീഡനം നടന്നതായി സംസ്ഥാന കമ്മറ്റിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. സംസ്ഥാന കമ്മറ്റിക്ക് പ്രവർത്തകയിൽ നിന്നും പരാതി ലഭിച്ചിട്ടില്ലെന്നും അഖിലേന്ത്യാ കമ്മറ്റിക്ക് ലഭിച്ച പരാതിയിൽ പീഡന പരാമർശമില്ലെന്നും ഷാഫി പറമ്പിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.