കൊച്ചി > രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ പൈലറ്റും തൃശ്ശൂർ സ്വദേശിയുമായ ആദം ഹാരിക്ക് വാണിജ്യ പൈലറ്റ് ലൈസൻസ് നിഷേധിച്ച സംഭവത്തിൽ ഇടപെട്ട് എ എ റഹീം എംപി. അടിയന്തര ഇടപെടല് ഉണ്ടാവണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കാണ് റഹീം കത്തെഴുതിയത്.
ഹാരിക്കുണ്ടായ അനുഭവം ഒരു വ്യക്തിക്ക് നേരെ മാത്രമുള്ള ആക്രമണമല്ല, മറിച്ച് ട്രാന്സ്ജെന്ഡര് സമൂഹത്തിന് നേരെ മുഴുവനായി ഉള്ള ഒന്നാണ്. ആദം ഹാരിക്ക് ഉടന് സ്റ്റുഡന്റ് പൈലറ്റ് ലൈസന്സ് നല്കണം. ഇത്തരം അവകാശ നിഷേധങ്ങള് നടക്കാതിരിക്കാന് കാലോചിതമായ നയമാറ്റങ്ങള് വ്യോമയാന മന്ത്രാലയവും ഡയറക്റ്ററേറ്റും വരുത്തണമെന്നും റഹീം കത്തില് ആവശ്യപ്പെട്ടിട്ടുണ്ട്.
Have written to @JM_Scindia regarding the transphobic treatment of Adam Harry by @DGCA. Hope the minister will correct this practice and change the policy of the DGCA to be inclusive of transpersons. https://t.co/7U4pOrlzIk pic.twitter.com/rzi4syuFTP
— A A Rahim (@AARahimdyfi) July 7, 2022