ന്യൂഡൽഹി> ഡൽഹി എയിംസിൽ ചികിത്സയിലുള്ള ആർജെഡി അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ (72) നില ഗുരുതരമായി തുടരുന്നു. വീണ് തോളെല്ലിനടക്കം മൂന്ന് പൊട്ടലുണ്ടായതോടെ സ്വതന്ത്രമായി ചലിക്കാനാകാത്ത സ്ഥിതിയിലാണ് ലാലുവെന്ന് മകനും പ്രതിപക്ഷനേതാവുമായ തേജസ്വിയാദവ് പറഞ്ഞു.
പട്നയിൽ നിന്ന് എയർ ആംബുലൻസിലാണ് കഴിഞ്ഞദിവസം ഡൽഹിയിൽ എത്തിച്ചത്. ഹൃദ്രോഗമടക്കം വിവിധ അസുഖങ്ങൾ ലാലുവിനെ അലട്ടുന്നുണ്ട്.