കൊച്ചി> മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസില്‍ സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
അതേസമയം, തന്നെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തിയെന്ന കെ ടി ജലീലിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഇന്ന് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു. രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം 6 മണിക്കാണ് അവസാനിച്ചത്.ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും എന്നാല്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പറഞ്ഞിട്ടില്ലെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.