കൊൽക്കത്ത> വിഖ്യാത ബംഗാളി സംവിധായകൻ തരുൺ മജുംദാർ (92) അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാഞ്ചർ സ്വർഗോ, നിമന്ത്രൻ, ഗാനദേവത, ആരണ്യ അമർ എന്നീ ചിത്രങ്ങൾക്ക് ദേശീയ ചലച്ചിത്ര അവാർഡുകൾ കരസ്ഥമാക്കി.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവന കണക്കിലെടുത്ത് 1990ൽ രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.