ന്യൂഡൽഹി> ആൾട്ട് ന്യൂസ് വെബ്സൈറ്റ് സ്ഥാപകനും മാധ്യമപ്രവർത്തകനുമായ മുഹമദ് സുബൈറിന് ഡൽഹികോടതി ജാമ്യം നിഷേധിച്ചു. 2018ലെ ട്വീറ്റുമായി ബന്ധപ്പെട്ട കേസിൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന പേരിൽ അദ്ദേഹത്തെ മെയ് 27നാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ച് ദിവസത്തെ കസ്റ്റഡികാലാവധി കഴിഞ്ഞതിനെ തുടർന്നാണ് ശനിയാഴ്ച്ച സുബൈറിനെ കോടതിയിൽ ഹാജരാക്കിയത്. ഗുരുതരമായ ആരോപണങ്ങളാണ് സുബൈറിന് എതിരെ ഉയർന്നിട്ടുള്ളതാണെന്നും അന്വേഷണത്തിന്റെ പ്രാഥമികഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. 14 ദിവസത്തെ കസ്റ്റിഡയിൽ വിടണമെന്നും ആവശ്യപ്പെട്ടു.
സുബൈറിന് എതിരെ ക്രിമിനൽഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വിദേശസംഭാവന നിയന്ത്രണചട്ട ലംഘനം തുടങ്ങിയ കുറ്റങ്ങൾ കൂടി ചുമത്തിയിട്ടുള്ളതായി പബ്ലിക്ക് പ്രോസിക്യൂട്ടർ അതുൽശ്രീവാസ്തവ കോടതിയെ അറിയിച്ചു. പാകിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും റേസർപേ പേമെന്റ് ഗെറ്റ്വേ വഴി സുബൈറിന്റെ അക്കൗണ്ടുകളിലേക്ക് പണം എത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സുബൈറിന്റെ സാമ്പത്തികഇടപാടുകളെ കുറിച്ച് എൻഫോഴ്സ്മെന്റും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കോടതി വിധി മാധ്യമങ്ങൾക്ക് നേരത്തെ ചോർത്തിക്കൊടുത്തെന്ന് ആരോപണം
മജിസ്ട്രേറ്റ് വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ മുഹമദ് സുബൈറിന് ജാമ്യം നിഷേധിച്ചെന്ന രീതിയിൽ ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് നൽകിയെന്ന് പരാതി. ജാമ്യം നിഷേധിച്ചെന്നും 14 ദിവസം റിമാൻഡ്ചെയ്തെന്നും മാധ്യമങ്ങൾ നേരത്തെ വാർത്ത നൽകിയത് ഞെട്ടിച്ചെന്ന് സുബൈറിന്റെ അഭിഭാഷകൻ സൗതിക്ബാനർജി പ്രതികരിച്ചു.
ഡിസിപി കെപിഎസ് മൽഹോത്രയാണ് ഈ രീതിയിലുള്ള വാർത്തകൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകിയതെന്നും അഭിഭാഷകൻ ആരോപിച്ചു.
‘ഉച്ചഭക്ഷണം വരെ മജിസ്ട്രേറ്റ് വാദങ്ങൾ കേട്ടു. പിന്നീട് കേസ് വിധി പറയാൻ മാറ്റി. ഉച്ചഭക്ഷണത്തിന് ശേഷം മജിസ്ട്രേറ്റ് മടങ്ങിഎത്തുന്നതിന് മുമ്പ് തന്നെ ജാമ്യാപേക്ഷ തള്ളിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുരുതരമായ കൃത്യവിലോപമാണ് നടന്നിട്ടുള്ളത്. ഉത്തരവാദികൾക്ക്