കൽപ്പറ്റ> പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ബിജെപിയും ആർഎസ്എസും ചേർന്നാണ് രാജ്യത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് രാഹുൽ പറഞ്ഞു.
പ്രവാചകവിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻവക്താവ് നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന സുപ്രീംകോടതി പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ദേശവിരുദ്ധമായ പ്രവർത്തനമാണ് ഇവർ നടത്തുന്നത്. ഇത്തരം നടപടികളാണ് ഇപ്പോഴത്തെ ദുരന്തങ്ങൾക്ക് വഴിവച്ചത്. ഇത് ഇന്ത്യയുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.