ന്യൂഡൽഹി> 24 മണിക്കൂറിനിടെ രാജ്യത്ത് 17,070 പേർക്കുകൂടി കോവിഡ്. വ്യാഴാഴ്ച നാലുമാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 18,819 രോഗികള്‍. രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. മഹാരാഷ്ട്രയിൽ 3640, പുണെയിൽ 826 രോഗികള്‍. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് 32.4 ലക്ഷം കോവോവാക്സ് ഡോസ് അമേരിക്കയിലേക്ക് ഞായറാഴ്ച അയക്കും.
ബംഗാളില്‍ അഞ്ചിലൊരു കുടുംബത്തിന് അടച്ചിടല്‍ കാലത്ത് മതിയായ ഭക്ഷണം ലഭിച്ചില്ലന്ന് അമർത്യ സെന്നിന്റെ നേതൃത്വത്തിലുള്ള പ്രതിചി ട്രസ്റ്റ് റിപ്പോർട്ട് പുറത്തുവിട്ടു.