കാബൂൾ> അഫ്ഗാനിസ്ഥാൻ തലസ്ഥാനം കാബൂളിൽ താലിബാൻ വിളിച്ചുചേർത്ത മതപണ്ഡിതരുടെയും ഗോത്രനേതാക്കളുടെയും സമ്മേളനത്തിൽ പങ്കെടുത്ത് സംഘടനയുടെ പരമോന്നത താലിബാൻഹെബത്തുള്ള അഖുൻസാദയും. വ്യാഴാഴ്ചയാണ് ആയിരങ്ങൾ പങ്കെടുത്ത ത്രിദിന മതസമ്മേളനം ‘ജിർഗ’ ആരംഭിച്ചത്.
കാണ്ഡഹാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഖുൻസാദ അവിടംവിട്ട് പുറത്തേക്ക് വരാറേയില്ല. ‘വിശ്വസ്തരുടെ കമാൻഡർ’ എന്നറിയപ്പെടുന്ന അഖുൻസാദയുടെ ചിത്രവും വളരെ വിരളമായാണ് പുറത്തുവന്നിട്ടുള്ളത്. സമ്മേളനത്തിൽ സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.