കാസർകോട്> കാസർക്കോട് ജില്ലയിലെ ചില ഭാഗങ്ങളിലും കർണാടകയിലെ സുള്ള്യയിലും ഭൂചലനം. ചെവ്വാഴ്ച പുലർച്ചെയാണ് കാസർകോട് ജില്ലയിലെ പനത്തൊടി, കല്ലെപ്പള്ളി തുടങ്ങിയ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
കർണാടകയിൽ സുള്ള്യ താലൂക്കിൽ റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ജൂൺ 25നും സുള്ള്യയിലെ ചിലയിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.