കൽപ്പറ്റ> വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമണത്തിന്റെ മറവിൽ യുഡിഎഫ് നടത്തിയ അക്രമണങ്ങളിൽ പ്രതിഷേധിച്ച് ആയിരങ്ങളെ അണിനിരത്തി കൽപ്പറ്റയിൽ സിപിഐ എം പ്രതിഷേധ മാർച്ച്. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ എസ്എഫ്ഐ സമരം വിജയിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി ആരാണെന്ന രാഷ്ട്രീയ വിവേകമുള്ളവരാണ് എസ്എഫ്ഐയിലുള്ളതെന്നും അദ്ദേഹം കൂട്ടിചേർത്തു.
തെറ്റ് പറ്റിയവരെ തിരുത്തുമെന്ന് സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ പറഞ്ഞു. എസ്എഫ്ഐക്കാരെ മൂക്കില്‍ വലിച്ചു കയറ്റാം എന്നാരും വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് അതിക്രമത്തിനെതിരെ സിപിഐ എം കൽപറ്റയിൽ സംഘടിപ്പിച്ച പ്രതിക്ഷേധ റാലി. ഫോട്ടോ- ശിവപ്രസാദ് എംഎ