Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പ്രതിപക്ഷം പുകമറ സൃഷ്‌ടിക്കുന്നു; ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്തും: കോടിയേരി

by News Desk
June 26, 2022
in KERALA
0
പ്രതിപക്ഷം-പുകമറ-സൃഷ്‌ടിക്കുന്നു;-ജനങ്ങളെ-അണിനിരത്തി-പ്രചാരണം-നടത്തും:-കോടിയേരി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന പുകമറ തുറന്നുകാട്ടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അത്തരം നീക്കങ്ങൾക്കെതിരെ പൊതുജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പ്രചരണം നടത്തും. ദേശീയതലത്തിൽ വർഗീയതയ്ക്കും വിലവർധനവിനെതിരായും സിപിഐ എം ശക്തമായ പ്രചാരണം നടത്തും. ജൂലൈ 15 നകം ഏരിയ തലത്തിൽ വാഹന പ്രചരണ ജാഥകൾ സംഘടിപ്പിക്കും. ജില്ലാ തലത്തിലുള്ള പ്രചാരണം 3നകം പൂർത്തീകരിക്കും. സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളും ഇതിൽ ഉൾപ്പെടുത്തും. സെപ്തംബറിൽ ആദ്യത്തെ രണ്ടാഴ്ച വീടുകളിലും തൊഴിൽശാലകളിലും ജനങ്ങളെ കണ്ട് പാർട്ടി ഫണ്ട് പിരിവ് നടത്തും – കോടിയേരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് പാർട്ടി ചർച്ച ചെയ്തു. തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ്. എല്ലാ കാലത്തും യുഡിഎഫാണ് ജയിച്ചത്. എൽഡിഎഫ് നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ എതിർചേരിയിലെ വോട്ടർമാരെ ആകർഷിക്കാൻ കഴിഞ്ഞില്ല. യുഡിഎഫിന് യോജിച്ച് പ്രവർത്തിക്കാൻ സാധിച്ചു. അതോടൊപ്പം ബിജെപിയുടെ വോട്ടും ലഭിച്ചു. അത് ബിജെപി സ്ഥാനാർഥിയും സമ്മതിച്ചു. ട്വന്റി ട്വന്റിയുടെ വോട്ട് പൂർണമായും യുഡിഎഫിന് ലഭിച്ചു. എസ്ഡിപിഐ വെൽഫെയർ പാർട്ടി എന്നിവരും സംഘടിതമായി യുഡിഎഫിന് വോട്ട് ചെയ്തു. ഇതെല്ലാം യുഡിഎഫിന് സഹായമായി. ന്യൂനപക്ഷങ്ങളെത്തന്നെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ധ്രുവീകരണം നടന്നുവരികയാണ്. ഇടതുപക്ഷ വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള തുടക്കമാണ് തൃക്കാക്കരയിൽ നടന്നത്. ഇതിലെല്ലാം ആർഎസ്എസ് ആസൂത്രിതമായി പ്രവർത്തിക്കുന്നുണ്ട്.

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണ്. എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും അത്തരമൊരു അക്രമം ഉണ്ടാകാൻ പാടില്ലായിരുന്നു. അത് ജനങ്ങളിൽ നിന്ന് നമ്മെ അകറ്റുകയാണു ചെയ്യുക. പാർട്ടി അംഗങ്ങൾ ആരെങ്കിലും എംപിയുടെ ഓഫീസ് ആക്രമിച്ചവരിൽ ഉണ്ടെങ്കിൽ ശക്തമായ സംഘടനാ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസുകാർ അക്രമത്തെ തള്ളിപ്പറഞ്ഞിരുന്നില്ല എന്നും കോടിയേരി പറഞ്ഞു. ഗാന്ധി ചിത്രം തകർത്തത് ആരെന്ന് പൊലീസ് കണ്ടെത്തണം. എസ്എഫ്ഐ സമരം നടക്കുമ്പോൾ ഫോട്ടോ അവിടെയുണ്ടായിരുന്നു

കൽപ്പറ്റയിൽ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസ് ആക്രമിച്ചത് എന്തിനെന്ന് നേതാക്കൾ വ്യക്തമാക്കണം. അക്രമത്തിൽ്ജീവനക്കാർക്ക് പരിക്കേറ്റു. വയനാട് ബ്യൂറോ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയായ സ്ത്രീകളെയും കുട്ടികളെയും അക്രമികൾ പരിഭ്രാന്തരാക്കി. പത്രസമ്മേളനത്തിൽ ചോദ്യങ്ങളൊന്നും വേണ്ട എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ചോദ്യങ്ങളെ ഭയക്കുകയല്ല പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്. ഡിസിസി ഓഫീസിൽ കോൺഗ്രസുകാർ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി. കണ്ണൂരിലും കോട്ടയത്തും കോൺഗ്രസ് അക്രമം നടത്തി. പൊലീസിന് നേരെ വലിയ തോതിലുള്ള അക്രമമുണ്ടായി. നേതൃത്വത്തിന് അവരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല.

കാളിക്കാവിൽ സിപിഐ എമ്മിന്റെ കൊടികളും ബോർഡുകളും തകർത്തു. എസ്എഫ്ഐയെ ഒറ്റപ്പെടുത്താനുളള ശ്രമമാണ് നടക്കുന്നത്. 36 എസ്എഫ്ഐ പ്രവർത്തകരെയാണ് കെഎസ്യുക്കാർ കൊലപ്പെടുത്തിയത്. വയനാട്ടിലെ സംഭവത്തിൽ കോൺഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നവരെ മാത്രം പിടികൂടാൻ പാടില്ല. ഇക്കാര്യം പൊലീസ് ശ്രദ്ധിക്കണം. മറ്റുള്ളവരുടെ ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടാകാൻ പാടില്ല. മാർച്ചുകൾ നടത്തുമ്പോൾ നിയന്ത്രണം വേണം. സമാധാനപരമായി പ്രതിഷേധ പരിപാടികൾ നടത്തണം. അക്രമങ്ങളിൽനിന്ന് പാർട്ടി പ്രവർത്തകർ മാറിനിൽക്കണമെന്നും കോടിയേരി പറഞ്ഞു.

Previous Post

ഉപ തെരഞ്ഞെടുപ്പ്: യുപിയിൽ എസ്‌പിയ്‌‌ക്ക് മുന്നേറ്റം, പഞ്ചാബിൽ ശിരോമണി അകാലിദൾ

Next Post

“അമ്മ’ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത്‌ വിജയ്‌ ബാബു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
“അമ്മ’-ജനറൽ-ബോഡി-യോഗത്തിൽ-പങ്കെടുത്ത്‌-വിജയ്‌-ബാബു

"അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത്‌ വിജയ്‌ ബാബു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.