തിരുവനന്തപുരം> വൈദ്യുതി നിരക്കില്‍ 6.6 ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്തി പുതുക്കിയ നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് . പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുള്ളവർക്ക് വര്‍ധനയില്ല. അടുത്ത ഒരു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനയാണ് പ്രഖ്യാപിച്ചത്.
50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും നിരക്ക് കൂട്ടില്ല. സംസ്ഥാനത്ത് 25 ലക്ഷം ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്. 51 മുതല്‍ 100 വരെ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 25 പൈസയുടെ വര്‍ധനയുണ്ടാകും.
അനാഥാലയം, അങ്കണവാടി, വൃദ്ധസദനം എന്നിവിടങ്ങളില്‍ നിരക്ക് വര്‍ധനയില്ല. മാരക രോഗികളുള്ള വീടുകള്‍ക്കുള്ള ഇളവ് തുടരും. പെട്ടിക്കടകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും റെഗുലേറ്ററി കമ്മീഷന് പ്രഖ്യാപിച്ചു. പുതുക്കിയ വൈദ്യുതിനിരക്ക് ജൂലൈമുതൽ പ്രാബല്യത്തിൽവരും.