തിരുവനന്തപുരം > സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ 48 റോഡുകള്‍ക്കും 3 പാലങ്ങള്‍ക്കും 4 കെട്ടിടങ്ങള്‍ക്കുമായി 170.47 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
തിരുവനന്തപുരം ജില്ല
കാട്ടാക്കട നിയോജക മണ്ഡലത്തിലെ കൊല്ലംകോണം – പുളിയറക്കോണം – വെള്ളെയ്ക്കടവ് റോഡ് നവീകരണത്തിനായി 4 കോടിരൂപയും കൊല്ലംകോണം – കുരുത്തംകോട് റോഡിന് 1.50 കോടി രൂപയും അനുവദിച്ചു. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ തേക്കട – പനവൂര്‍ റോഡ് നവീകരണത്തിനായി 5 കോടി രൂപയും കരകുളം – മുല്ലശ്ശേരി – വെങ്കോട് റോഡിന് 4 കോടി രൂപയും, വാവരമ്പലം – ശ്രീനാരായണപുരം റോഡ് നവീകരണത്തിന് 2.50 കോടി രൂപയും അനുവദിച്ചു.
വാമനപുരം നിയോജകമണ്ഡലത്തിലെ വട്ടപ്പന്ക്കാട് – അലുംകുഴി – ഇലവട്ടം റോഡ് നവീകരണത്തിനായി 3 കോടി രൂപയും ചുള്ളിമാനൂര്‍ – പനയമുട്ടം റോഡ് നവീകരണത്തിനായി 3 കോടി രൂപയും അനുവദിച്ചു. പാറശ്ശാല നിയോജക മണ്ഡലത്തിലെ വെള്ളറട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഒപി ബ്ലോക്ക് നിര്‍മ്മിക്കുന്നതിനായി 2 കോടി രൂപ അനുവദിച്ചു.
പത്തനംതിട്ട ജില്ല
ആറന്മുള നിയോജകമണ്ഡലത്തിലെ പുത്തന്‍കാവ് – ഇരവിപേരൂര്‍ റോഡ് നവീകരിക്കുന്നതിനായി 4 കോടി രൂപ അനുവദിച്ചു.
അടൂര്‍ പിഡബ്ല്യുഡി കോംപ്ലക്സിനായി 5 കോടി രൂപ അനുവദിച്ചു.
ആലപ്പുഴ ജില്ല
ഹരിപ്പാട് നിയോജകമണ്ഡലത്തിലെ കാര്‍ത്തികപ്പള്ളി ജംഗ്ഷന് വികസനവും സൗന്ദര്യവല്‍ക്കരണത്തിനുമായി 2 കോടി രൂപ അനുവദിച്ചു.
ചേര്‍ത്തല നിയോജകമണ്ഡലത്തിലെ ചേര്‍ത്തല നഗര റോഡുകളുടെ സൗന്ദര്യവല്‍ക്കരണത്തിനായി 4 കോടി രൂപ അനുവദിച്ചു.
കോട്ടയംജില്ല
ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ കറുത്തേടം – തെല്ലകം – അടിച്ചിറ റോഡ് നവീകരണത്തിനായി 4.50 കോടി രൂപയും കൂടല്ലൂര്‍ റോഡ് നവീകരണത്തിനായി 1.80 കോടി രൂപയും ഏറ്റുമാനൂര്‍ – വെച്ചൂര്‍ റോഡിന് 1.58 കോടി രൂപയും അനുവദിച്ചു. പാല നിയോജകമണ്ഡലത്തിലെ മീനച്ചല്‍ പുഴയ്ക്ക് കുറുകെ ചിള്ളിച്ചി പാലം നിര്‍മ്മാണത്തിനായി 3.48 കോടി രൂപ അനുവദിച്ചു.
എറണാകുളം ജില്ല
കളമശ്ശേരി നിയോജകമണ്ഡലത്തിലെ കോട്ടപ്പുറം – കൂനമ്മാവ് റോഡ് നവീകരണത്തിനായി 2.50 കോടി രൂപ അനുവദിച്ചു. കൊച്ചി നിയോജകമണ്ഡലത്തിലെ പി ടി ജേക്കബ് റോഡ് നവീകരണത്തിനായി 3.50 കോടി രൂപയും പുത്തന്‍തോട് ഗ്യാപ് റോഡ് നവീകരണത്തിനായി 1.50 കോടി രൂപയും കാട്ടിപ്പറമ്പ് കാലത്തറ റോഡ് നവീകരണത്തിനായി 1.75 കോടി രൂപയും അമരാവതി റോഡ് നവീകരണത്തിനായി 2 കോടി രൂപയും കുമ്പളങ്ങി – കണ്ടക്കടവ് റോഡ് നവീകരണത്തിനായി 1 കോടി രൂപയും അനുവദിച്ചു.
പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ പെരുമ്പാവൂര്‍ – കൂവപ്പാടി റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു. പറവൂര്‍ നിയോജകമണ്ഡലത്തിലെ ബംഗ്ലാവ്പടി – കേശവത്തുരുത്ത് – വാണിയക്കാട് റോഡ് നവീകരണത്തിനായി 2.50 കോടി രൂപയും ജില്ലാ കോടതി റോഡ് നവീകരണത്തിനായി 50 ലക്ഷം രൂപയും പറവൂര്‍ – വാരാപ്പുഴ റോഡ് നവീകരണത്തിനായി 2.50 കോടി രൂപയും അനുവദിച്ചു. കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ താമരച്ചാല്‍ മലയിടംതുരുത്ത് റോഡ് നവീകരണത്തിനായി 2.50 കോടി രൂപയും മണ്ണൂര്‍ – ഇരപുരം റോഡ് നവീകരണത്തിനായി 5 കോടി രൂപയും അനുവദിച്ചു.
പിറവം നിയോജകമണ്ഡലത്തിലെ മൂവാറ്റുപുഴ – അഞ്ചല്‍പ്പെട്ടി റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു. ആലുവ നിയോജകമണ്ഡലത്തിലെ എച്ച്എംടി റോഡിലെ കൊമ്പാറ ജംഗ്ഷന് വികസനത്തിനായി 5 കോടി രൂപ അനുവദിച്ചു. എറണാകുളം നിയോജകമണ്ഡലത്തിലെ കുട്ടിസാഹിബ് റോഡ് അഴുക്കുചാല്‍ നിര്‍മ്മാണത്തിനായി 80 ലക്ഷം രൂപയും ഫോര്‍ഷോര്‍ റോഡ് നടപ്പാത നവീകരണത്തിനായി 1 കോടി രൂപയും വടുതല – ചിറ്റൂര്‍ റോഡ് അഴുക്കുചാല്‍ നിര്‍മ്മാണത്തിനായി 45 ലക്ഷം രൂപയും അനുവദിച്ചു. അങ്കമാലി നിയോജകമണ്ഡലത്തിലെ കറുകുറ്റി – അഴകം റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു.
തൃശ്ശൂര്‍ ജില്ല
തൃശ്ശൂര്‍ നിയോജകമണ്ഡലത്തിലെ കുറിയച്ചിറ – അഞ്ചേരി റോഡ് നവീകരണത്തിനായി 4 കോടി രൂപ അനുവദിച്ചു.
പാലക്കാട് ജില്ല
ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ പാലക്കാട് – തത്തമംഗലം – പൊള്ളാച്ചി റോഡിലെ വണ്ടിത്താവളം ടൗണില്‍ കലുങ്കുകളും അഴുക്കുചാലും നിര്‍മ്മിക്കുന്നതിന് 1 കോടി രൂപ അനുവദിച്ചു.
മലപ്പുറം ജില്ല
പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തിലെ പൂവ്വത്താണി – പള്ളിക്കുന്ന് – കമ്പ്രം – മണ്ണാത്തിക്കടവ് റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു. മലപ്പുറം നിയോജകമണ്ഡലത്തിലെ മൊറയൂര്‍ – അരിമ്പ്ര – പൂക്കോട്ടൂര്‍ റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു. കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ വാലില്ലാപ്പുഴ – എളമരം – ഇരട്ടമുഴി റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു.
കോഴിക്കോട് ജില്ല
പേരാമ്പ്ര നിയോജകമണ്ഡലത്തിലെ പേരാമ്പ്ര – ചെമ്പ്ര – കൂരാച്ചുണ്ട് റോഡ് നവീകരണത്തിനായി 4 കോടി രൂപ അനുവദിച്ചു. എലത്തൂര്‍ നിയോജകമണ്ഡലത്തിലെ പെരുംപോയില് – കണ്ടോത്ത്പാറ റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ മുണ്ടോത്ത് – തെരുവത്ത് കടവ് റോഡ് നവീകരണത്തിനായി 3 കോടി രൂപയും എകരൂര് – കാക്കൂര്‍ റോഡ് നവീകരണത്തിനായി 3 കോടി രൂപയും അനുവദിച്ചു.
നാദാപുരം നിയോജകമണ്ഡലത്തിലെ കല്ലാച്ചി ടൗണ്‍ നവീകരണത്തിനായി 3 കോടി രൂപ അനുവദിച്ചു. കുന്നമംഗലം നിയോജകമണ്ഡലത്തിലെ കോഴിക്കോട് – മാവൂര്‍ റോഡിലെ കുറ്റിക്കാട്ടൂര്‍ ടൗണ്‍ നവീകരണത്തിനായി 1 കോടി രൂപയും ചാത്തമംഗലം – പാലക്കാടി – ഏരിമല റോഡ് നവീകരണത്തിനായി 3 കോടി രൂപയും പരിയങ്ങാട് – ചെട്ടിക്കടവ് റോഡ് നവീകരണത്തിനായി 3 കോടി രൂപയും അനുവദിച്ചു.
ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ ഫറൂക്ക് മാര്‍ക്കറ്റ് ഗവ. എംയുപി സ്കൂള്‍ പുതിയ കെട്ടിടം പണിയുന്നതിന് 3 കോടി രൂപയും ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ 1 കോടി രൂപയും അനുവദിച്ചു.
വയനാട് ജില്ല
കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ പുതുശ്ശേരിക്കടവ് – ബാങ്ക് കുന്ന് റോഡ് നവീകരണത്തിനായി 4 കോടി രൂപ അനുവദിച്ചു.
കണ്ണൂര്‍ ജില്ല
തളിപ്പറമ്പ നിയോജകമണ്ഡലത്തിലെ കാവിന്‍മുനമ്പ് – മുള്ളൂല്‍ – വെള്ളിക്കീല്‍ – ഏഴാംമൈല്‍ – തൃഛംബരം – മുയ്യം – ബാവുപ്പറമ്പ – കോള്‍മൊട്ട റോഡ് നവീകരണത്തിനായി 2.50 കോടി രൂപ അനുവദിച്ചു.
മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ കുണ്ടേരിപ്പൊയില്‍ – കോട്ടയില്‍ പാലം നിര്‍മ്മാണത്തിനായി 4.94 കോടി രൂപ അനുവദിച്ചു. കൂത്തുപറമ്പ നിയോജകമണ്ഡലത്തിലെ പാറാട്ട് – കുന്നോത്തുപറമ്പ – പൊയിലൂര്‍ റോഡിലെ പത്തായക്കല്ല് പാലം പുനര്‍നിര്‍മ്മിക്കുന്നതിനായി 2.17 കോടി രൂപ അനുവദിച്ചു.
ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ ശ്രീകണ്ഠാപുരം ടൗണ്‍ നവീകരണവും സൗന്ദര്യവല്‍ക്കരണത്തിനുമായി 5 കോടി രൂപ അനുവദിച്ചു. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ തെറ്റുവഴി – മണത്തണ റോഡ് നവീകരണത്തിനായി 3 കോടി രൂപ അനുവദിച്ചു.