മുംബൈ> മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേര് ആത്മഹത്യ ചെയ്യാന്‍ കാരണം പലിശ സംഘത്തിന്റെ ഭീഷണിയെന്ന് പൊലീസ്. സംഭവത്തില്‍ 13 പേര് അറസ്റ്റിലായി.മണി ലെന്‍ഡേഴ്സ് ആക്റ്റ് പ്രകാരമാണ് കേസെടുത്തത്.
കേസില്‍ കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.ആത്മഹത്യാ പ്രേരണാ കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
മൂന്നു മൃതദേഹങ്ങള്‍ ഒരു മുറിയിലും ആറെണ്ണം വീട്ടിലെ മറ്റ് മുറികളില്‍ നിന്നുമാണ് കണ്ടെത്തിയതെന്ന് സാംഗ്ലി പോലീസ് മേധാവി ദീക്ഷിത് ഗെദം അറിയിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മിറാജ് ഗ്രാമത്തിലാണ് ഒമ്പതു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.